Advertisement

‘അകലെ നിന്ന് ആരാധിക്കുകയും അടുത്ത് കാണുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യും ഞങ്ങള്‍’; മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കമല്‍ ഹാസന്‍

January 25, 2026
Google News 3 minutes Read
Kamal Haasan Congratulates 'Friend' Mammootty For Padma Bhushan

രാജ്യത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നേട്ടത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ഹാസന്‍. പത്മഭൂഷണ്‍ നേടിയ തന്റെ പ്രിയ സുഹൃത്തിനെ അഭിനന്ദിക്കുന്നതായി കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതുവരെ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തങ്ങള്‍ ഇരുവരും ദീര്‍ഘകാലമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നുവെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. സംഘകാലത്തെ കൊപ്പെരുഞ്ചോഴന്‍-പിസിരന്തിയാര്‍ കൂട്ടുപോലെ പിരിയാത്തവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. (Kamal Haasan Congratulates ‘Friend’ Mammootty For Padma Bhushan)

Read Also: ‘ജനങ്ങളിൽ ഭരണ വിരുദ്ധ വികാരമില്ല‌; കുറവുകളും തെറ്റുകളും തിരുത്തി മുന്നോട്ട് പോകും’: ടിപി രാമകൃഷ്ണൻ

കമല്‍ഹാസന്റെ വാക്കുകളുടെ മലയാള പരിഭാഷ ഇങ്ങനെ:

എന്റെ പ്രിയപ്പെട്ട സുഹൃത്ത് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇതുവരെ ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ദീര്‍ഘകാലമായി ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. സംഘകാലത്തെ ചോളരാജാവ് കൊപ്പെരുഞ്ചോഴനും പാണ്ഡ്യരാജ്യത്തെ കവി പിസിരന്തിയാരും തമ്മിലുള്ളതുപോലൊരു ചങ്ങാത്തമാണ് ഞങ്ങളുടേത്. അകലെ നിന്ന് ഞങ്ങള്‍ ഇരുവരും പരസ്പരം ആരാധിക്കുന്നു. അടുത്ത് നില്‍ക്കുമ്പോള്‍ പരസ്പരം വിമര്‍ശിക്കുന്നു.

ഇനി നമ്മുക്ക് രണ്ടുപേരും മുന്‍പത്തേക്കാള്‍ കുറച്ചുകൂടി അധികം നേരില്‍ കാണാനാകുമെന്ന് എനിക്കൊരു തോന്നലുണ്ട്. എന്റെ ആരാധകര്‍ മമ്മൂട്ടി ആരാധകരും കൂടിയാകണമെന്നാണ് ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ എന്റെ ആഗ്രഹം.

എന്റെ കൂട്ടുകാരന്‍ മമ്മൂട്ടി ഇതാ ഇപ്പോള്‍ പത്മഭൂഷണ്‍ മമ്മൂട്ടിയായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Story Highlights : Kamal Haasan Congratulates ‘Friend’ Mammootty For Padma Bhushan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here