‘ഭാര്യയുമായി ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായത് പ്രകോപനം, സ്ത്രീകളുമായി സെക്സ് ചാറ്റിന് ഗ്രൂപ്പ്, ആപ്പുകളിലും സജീവം’; ഷിജിൻ കൊടും ക്രിമിനലെന്ന് പൊലീസ്
നെയ്യാറ്റിന്‍കരയിൽ ഒരു വയസ്സുകാരന്‍റെ കൊലപാതകത്തിൽ പിതാവ് ഷിജിനെതിരെ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. അച്ഛൻ ഷിജിൻ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഷിജിന്‍റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്. ശാരീരിക ബന്ധത്തിനും സെക്സ് ചാറ്റിനും കുഞ്ഞ് തടസ്സം നിന്നതാണ് പെട്ടന്നുള്ള പ്രകോപന കാരണം. കൊലപാതക ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞു ഉണർന്ന് കരഞ്ഞത് പ്രകോപനത്തിന് ഇടയാക്കി.
ശേഷം കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചു. കുഞ്ഞു കുഴഞ്ഞു വീണിട്ടും ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറായില്ല. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും, സെക്സ് ചാറ്റിനും താൻ തടസ്സം നിന്നതിന്‍റെ പകയും ഷിജിൻ കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്സ് ചാറ്റ് ആപ്പുകളിൽ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്സ് ചാറ്റ് ചെയ്യാൻ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനോട് ഷിജിൻ തരിമ്പ് സ്നേഹം പോലും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്‍റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്‍റെ വീട്ടിൽ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.
Story Highlights : shijin is born criminal death of one year old boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




