സോഷ്യൽ മീഡിയ നേരിട്ട് ഇടപെട്ട് മാറ്റി മറിക്കപ്പെടുന്ന സിനിമാ സമൂഹം
സമൂഹ മാധ്യമങ്ങളും സിനിമയും ഇന്ന് പരസ്പരം വേർപിരിക്കാൻ ആവാത്ത വണ്ണം ഇഴചേർന്നിരിക്കുന്ന കാര്യം പ്രേക്ഷകർക്കും ഇരുവശങ്ങളുടെയും അണിയറയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ ബോധ്യമുള്ള കാര്യമാണ്. സിനിമ, സോഷ്യൽ മീഡിയയിൽ ട്രെൻഡുകൾ സൃഷ്ടിക്കുകയും അതിന്റെ സ്വഭാവത്തെ ദൈനദിനം പുതുക്കാൻ കാരണമാകുകയും ചെയ്യുന്നത് പരക്കെ വളരെ സാധാരണമെന്ന് ധരിക്കപ്പെടുന്നു. എന്നാൽ തിരിച്ച് സോഷ്യൽ മീഡിയ സിനിമാ ലോകത്ത് ഉണ്ടാക്കുന്ന സ്വാധീനം അടുത്ത കാലത്ത് അത്ഭുതകരമാംവണ്ണം കൂടിയിട്ടുണ്ട്.
wwe എന്ന റെസ്ലിങ് മത്സരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അദ്വൈത് നായർ സംവിധാനം ചെയ്ത ‘ചത്താ പച്ച’ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഒരു അതിഥിവേഷം ചെയ്തിരുന്നു. wwe യിലെ അണ്ടർ ടെയ്ക്കറിനെ ഓർമിപ്പിക്കുന്ന തരത്തിൽ താരത്തെ പ്രെസെന്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കുന്ന അപ്പിയറൻസിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.

തിയറ്ററിൽ നിന്ന് തന്നെ മമ്മൂട്ടിയുടെ രംഗങ്ങളുടെ ചിത്രങ്ങൾ പകർത്തി ചിലർ അത് ട്രോൾ ചെയ്യാനായി എടുത്ത് ഉപയോഗിക്കുകയും ചെയ്തു. വളരെ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചപ്പോഴും ചിത്രം വിമർശനത്തിന് വിധേയമായത് മമ്മൂട്ടിയുടെ കഥാപാത്രത്തെ ചൊല്ലി മാത്രമായിരുന്നു. ചിത്രത്തിന്റെ സക്സസ്സ് മീറ്റ് സംഘടിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ കഥാപാത്രത്തിന്റെ കൊച്ചി സ്ലാങിന് സോഷ്യൽ മീഡിയയിൽ ലഭിച്ച വിമർശനം ശ്രദ്ധിച്ചു എന്ന മട്ടിൽ മമ്മൂട്ടി പ്രതികരിച്ചു.
“ആ കഥാപാത്രം സംസാരിക്കുന്നത് ഇപ്പോഴത്തെ കൊച്ചി ഭാഷയല്ല, കുറെ കാലം മുൻപുള്ളതാണ്, അതുകൊണ്ട് അത് അങ്ങനെ കണ്ടാലേ കണക്റ്റ് ആകൂ” മമ്മൂട്ടി പറയുന്നു. അടുത്തിടെയാണ് തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്ത ആരാധകർ അറിയുന്നത്. ചിത്രം ഒരു പോലീസ് കഥയാണെന്ന് അറിഞ്ഞപ്പോൾ മുതൽ മോഹൻലാലിൻറെ പോലീസ് വേഷത്തിലുള്ള ഫാൻ മെയ്ഡ് പോസ്റ്ററുകൾ ആരാധകർ തയാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

അതിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ പോസ്റ്റർ മോഹൻലാൽ പിരിച്ചു വെച്ച കട്ടി മേശയിൽ തൊട്ടുകൊണ്ട് പോലീസ് യൂണിഫോമിൽ ഇരിക്കുന്നതാണ്. മോഹൻലാൽ സ്കൂൾ കലോത്സവത്തിൽ അതിഥിയായെത്തിയപ്പോഴത്തെ ചിത്രം AI ഉപയോഗിച്ച് പോസ്റ്റർ ആക്കുകയായിരുന്നു. ചിത്രത്തിന് വേണ്ടി മോഹൻലാൽ ഏറെ കാലത്തിന് ശേഷം തന്റെ താടി വടിച്ച് പുതിയ ലുക്കിലെത്തും എന്ന വാർത്ത കേട്ട ആരാധകർ ai ഉപയോഗിച്ച് താടിയും നീക്കം ചെയ്തിരുന്നു.
തരുൺ മൂർത്തി ചിത്രം കഴിഞ്ഞ ദിവസം ആരംഭിച്ചപ്പോൾ മോഹൻലാലിൻറെ താടി കളഞ്ഞ ലുക്ക് പുറത്തു വിടുകയും സോഷ്യൽ മീഡിയയിൽ അത് വൈറൽ ആകുകയും ചെയ്തിരുന്നു. അതിൽ ശ്രദ്ധേയമായത് എന്തെന്ന് വെച്ചാൽ ഹിറ്റായി മാറിയ ആ ഫാൻമെയ്‌ഡ് പോസ്റ്ററിലെ പോലെ തന്നെയുള്ള മീശയും, കൈകൊണ്ട് താടിയിൽ തൊടുന്ന ആംഗ്യവും ആയിരുന്നു ചിത്രത്തിൽ മോഹൻലാലിന്റേത്. സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഓരോ ചലനവും അണിയറ പ്രവർത്തകരും നടന്മാരും സസ്സൂക്ഷാമം നിരീക്ഷിക്കുന്നു എന്നതാണ് ഈ രണ്ട കാര്യങ്ങളിലൂടെ വ്യകതമാകുന്നത് എന്നാണ് ഈ വിഷയത്തിൽ ആരാധകർ പറയുന്നത്.
Story Highlights :The film community is being transformed by the direct intervention of social media.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




