Advertisement

‘ശശി തരൂരുമായി ചർച്ചക്ക് തയ്യാർ; LDFൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു’; ടി.പി.രാമകൃഷ്ണൻ

January 25, 2026
Google News 2 minutes Read

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനായി എൽഡിഎഫ് വല വിരിയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, തരൂരുമായി ചർച്ചക്ക് തയാറെന്ന പ്രഖ്യാപനവുമായി കൺവീനർ ടി.പി.രാമകൃഷ്ണൻ. എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കും. മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ദുബൈയിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ഡോക്ടർ ശശി തരൂരുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ശശി തരൂരുമായി ചർച്ച നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യവസായിയുമായി ചർച്ചകൾ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സിപിഐഎം നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശശി തരൂർ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് പാർട്ടിയുടെ തീരുമാനം.

Read Also: തരൂർ വീണ്ടും ഇടഞ്ഞത് സമ്മർദ്ധതന്ത്രമോ? കോൺഗ്രസിൽ വീണ്ടും പ്രതിസന്ധിയോ? തിരഞ്ഞെടുപ്പ് ​ഗോഥയിൽ എന്തെല്ലാം സംഭവിക്കും

ഡൽഹിയിൽ എഐസിസി വിളിച്ച ചർച്ചയിൽ നിന്ന് ശശി തരൂർ വിട്ടുനിന്നിരുന്നു. ചൊവ്വാഴ്ച ചേരുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ശശി തരൂർ പങ്കെടുത്തേക്കില്ല. 27ന് കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മഹാപഞ്ചായത്തിലെ അപമാനഭാരത്തിൽ പാർട്ടിയോടകന്നു നിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡും നീക്കം നടത്തുന്നുണ്ട്.

Story Highlights : TP Ramakrishnan welcomes Shashi Tharoor to joins LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here