Advertisement

ഫ്രണ്ട് ബ്രേക്ക് കാലിപ്പറിലെ തകരാർ; റേയ് ZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് സ്കൂട്ടറുകൾ തിരികെ വിളിക്കാൻ യമഹ

January 25, 2026
Google News 3 minutes Read

മൂന്ന് ലക്ഷത്തോളം സ്കൂട്ടറുകൾ തിരികെ വിളിക്കാൻ യമഹ. റേയ് ZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് സ്കൂട്ടറുകളുടെ മൂന്ന് ലക്ഷത്തോളം യുണിറ്റ് തിരികെ വിളിക്കാനാണ് യമഹയുടെ തീരുമാനം. ഫ്രണ്ട് ബ്രേക്ക് കാലിപ്പറിലെ തകരാറുമൂലമാണ് കമ്പനിയുടെ ഏറ്റവും വലിയ തിരിച്ചുവിളിക്ക് യമഹ തയാറാകുന്നത്. തുടർ പരിശോധനകൾക്കും തകരാർ‌ പരിഹരിക്കാനുമാണ് സ്കൂട്ടറുകൾ തിരികെ വിളിക്കുന്നത്.

2024 മെയ് 2 നും 2025 സെപ്റ്റംബർ 3 നും ഇടയിൽ ബ്രാൻഡ് നിർമ്മിച്ച സ്കൂട്ടറുകളാണ് തിരിച്ചുവിളിച്ചത്. ഇന്ത്യയിൽ വിൽക്കുന്ന 3,06,635 യൂണിറ്റ് RayZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് സ്കൂട്ടറുകളെയാണ് തിരിച്ചുവിളിച്ചത്. ഉപഭോക്തൃ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും എല്ലാ വാഹനങ്ങളുടെയും തകരാറുള്ള ഭാഗങ്ങൾ സൗജന്യമായി മാറ്റി നൽകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യ യമഹ മോട്ടോർ വെബ്‌സൈറ്റിലെ സർവീസ് വിഭാഗം സന്ദർശിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. മെയിന്റനൻസ് ടാബിൽ, ഉപയോക്താക്കൾ “വോളണ്ടറി റീകോൾ കാമ്പെയ്‌ൻ” തിരഞ്ഞെടുത്ത് സ്കൂട്ടർ 125 വിഭാഗത്തിൽ അവരുടെ ചേസിസ് നമ്പർ നൽകി തിരിച്ചുവിളിക്കലിന് വാഹനത്തിന്റെ യോഗ്യത പരിശോധിക്കണം.

യമഹ ഫാസിനോ S 125 Fi ഹൈബ്രിഡിന് 1,02,790 രൂപയും സ്റ്റാൻഡേർഡ് ഫാസിനോ S 125 Fi ഹൈബ്രിഡിന് 95,850 രൂപയുമാണ് വില. ഫാസിനോ 125 Fi ഹൈബ്രിഡിന് 80,750 രൂപ മുതൽ ആരംഭിക്കുന്നു. അതേസമയം, യമഹ RayZR സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡിന് 92,970 രൂപയും RayZR 125 Fi ഹൈബ്രിഡിന് 79,340 രൂപയുമാണ് വിലയാണ് വരുന്നത്.

Story Highlights : Yamaha Recalls Over 3 Lakh Units Of RayZR, Fascino Scooters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here