ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തകർത്ത് സൈന്യം; ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞു ഇന്ത്യൻ സൈന്യം. ഒരു ഭീകരനെ വധിച്ചു. സാംബയിലെ അതിർത്തി മേഖലയിൽ ആണ് സംഭവം. കത്വയിൽ, അതിർത്തിക്ക് സമീപം നാല് പാക് ഡ്രോണുകൾ കണ്ടെത്തി. സൈന്യം വെടി ഉതിർത്തതോടെ ഡ്രോണു കൾ പിൻവാങ്ങി. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് ഭീകരർക്ക് നേരെ സൈന്യം വെടിയുതിർത്തത്.
അതേസമയം, കിഷ്ത്വാറിലെ സിംഗ്പോറ മേഖലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികളുമായി ഏറ്റുമുട്ടൽ ഉണ്ടായി. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് അതിർത്തികൾ കനത്ത ജാഗ്രതയിലാണ്. ഇതിനിടെയാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്. ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചു.
എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യം അതീവ ജാഗ്രതയിൽ. ഡൽഹിയിൽ കനത്ത സുരക്ഷ. ഡൽഹി അതിർത്തികളിൽ പരിശോധന ശക്തമാക്കി. തന്ത്ര പ്രധാന ഇടങ്ങൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ നവംബർ 10ന് ചെങ്കോട്ടയ്‌ക്കു സമീപം സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനമാണെങ്ങും. പരേഡ് കടന്നു പോകുന്ന റൂട്ടിൽ 10,000ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.
Story Highlights : BSF Kills Pakistani Intruder In Samba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




