ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഗണഗീതം പാടി; ചോദ്യം ചെയ്ത CPIM നേതാവിന് RSS-BJP പ്രവർത്തകരുടെ ക്രൂര മർദനം
തിരുവനന്തപുരം പാലോട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം പ്രാദേശിക നേതാവിന് ആർഎസ്എസ് -ബിജെപി പ്രവർത്തകരുടെ ക്രൂര മർദനം. ഇലവുപാലത്ത് ഇന്നലെ രാത്രിയാണ് സംഭവം. സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിനെയാണ് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ആറ് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്. തുടർന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു. പിന്നീട് ഷാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ഷാനിന് ഗുരുതരമായി പരുക്കേറ്റു.
Read Also: നെയ്യാറ്റിൻകരയിൽ KSRTC ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരുക്ക്
തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും കൈക്ക് പൊട്ടൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്. കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആർഎസ്എസ് -ബിജെപി പ്രവർത്തകരായ രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Story Highlights : CPIM leader brutally beaten up by RSS-BJP workers in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




