‘ബഹുമതിയിൽ സന്തോഷം’; വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് CPIM
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം. പുരസ്കാര പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രാജ്യം പിതാവിന് നൽകിയ അംഗീകാരം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ബഹുമതിയിൽ സന്തോഷമുണ്ടെന്നും വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറും പറഞ്ഞു.
ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. പത്മ വിഭൂഷൺ ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളായിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ജസ്റ്റിസ് കെ ടി തോമസ്, സാഹിത്യകാരൻ പി നാരായണൻ എന്നിവർക്കാണ് പത്മവിഭൂഷൺ പുരസ്കാരം. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ലഭിച്ചു.
Read Also: ‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കൾ അല്ല, ഒന്നിച്ച് പോകണം’; ഗവർണർ
ശാസ്ത്രജ്ഞനായ എ ഇ മുത്തു നായകം, കലാമണ്ഡലം വിമല മേനോൻ, പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മ എന്നിവർ പത്മശ്രീ പുരസ്കാരത്തിനും അർഹരായി. കൊല്ലക്കൽ ദേവകി അമ്മയും ജസ്റ്റിസ് കെ ടി തോമസും പി നാരയണനും പുരസ്കാരത്തിൽ സന്തോഷം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്ത തമിഴ്നാട്ന് മാത്രം ലഭിച്ചത് 13 പത്മപുരസ്കാരങ്ങളാണ് .പത്മ പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
Story Highlights : CPIM welcomes announcement of Padma Vibhushan to VS Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




