Advertisement

തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി; 15 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

January 26, 2026
Google News 2 minutes Read
phillipines

തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. 350 പേരുമായി ജോളോ ദ്വീപിലേക്ക് പോയ ‘MV തൃഷ കേർസ്റ്റിൻ 3 ‘എന്ന യാത്രാബോട്ട് ആണ് മുങ്ങിയത്. നിരവധി യാത്രക്കാരെ കാണാതായി. കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഫിലിപ്പൈൻ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച്, 332 യാത്രക്കാരും 27 ജീവനക്കാരുമുള്ള ബോട്ട് തിങ്കളാഴ്ച പുലർച്ചെ 1:50 ന് സാംബോംഗ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം അപകടത്തിൽപ്പെടുകയായിരുന്നു. ബാസിലാൻ പ്രവിശ്യയിലെ ബലൂക്ക്-ബലൂക്ക് ദ്വീപ് ഗ്രാമത്തിൽ നിന്ന് ഏകദേശം 1 നോട്ടിക്കൽ മൈൽ (ഏകദേശം 2 കിലോമീറ്റർ) അകലെയാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെടുത്തിയവരെ തലസ്ഥാന നഗരമായ ഇസബെലയിലെ ഒരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.

Story Highlights : Ferry carrying over 350 people sinks in Philippines, killing at least 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here