Advertisement

‘ആരെയും അധിക്ഷേപിച്ചിട്ടില്ല; പാണക്കാട് കുടുംബത്തെ അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധം’; ഉമർ ഫൈസി മുക്കം

January 26, 2026
Google News 2 minutes Read
Umar faizy mukkam

പാണക്കാട് കുടുംബത്തിനെതിരായ പരാമർശത്തിന്റെ പേരിൽ സമസ്ത നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി മുശാവറ അംഗം ഉമർ ഫൈസി മുക്കം. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്നു ഉമർ ഫൈസി മുക്കം വിശദീകരിച്ചു.

മലപ്പുറം എടവണ്ണപ്പാറയിലെ പ്രസംഗം മുഴുവൻ കേൾക്കണം. പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. തന്നെ ആരും ശാസിച്ചിട്ടില്ലെന്നും വിശദീകരണം തേടിയിട്ടുമില്ലെന്നു അദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയത്തിന് മറുപടി ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പരമ്പര്യം പറഞ്ഞിട് കാര്യമില്ലെന്നും വഴിപിഴച്ച് പോയവരെ പരിഗണിക്കാൻ ആകില്ലെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യം വെച്ച് ഉമർ ഫൈസി പ്രസംഗിച്ചത്.

Read Also: പാണക്കാട് കുടുംബത്തിനെതിരായ പരാമർശം; ഉമർ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കൾ

സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ എന്നിവർ ചേർന്നാണ് ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കിയത്. മേലിൽ ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും താക്കീത് നൽകുകയും ഉമർ ഫൈസിയുടെ പരാമർശം സമസ്ത പ്രവർത്തകന് ഭൂഷണം അല്ലെന്നും പരാമർശത്തിനു പരിഹാരം ചെയ്യണമെന്നും നിർദേശിക്കുകയും ചെയ്തു.

പാണക്കാട് തങ്ങൾമാർക്ക് ഉണ്ടായ പ്രയാസസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങൾ ആരിൽ നിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചിരുന്നു. മത സാമുദായിക പ്രാസ്ഥാനിക മഹല്ല് തലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം പ്രവണത പൊറുക്കാവുന്നതല്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു.

Story Highlights : Panakkad family wasn’t insulted says Umar Faizi Mukkam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here