കാനഡയിലെ ധര്‍മ്മ സംഘടനയുടെ മകരസന്ധ്യ 2026: കേരളത്തനിമയുടെ ചാരുത പകര്‍ന്ന് തിരുവാതിരകളി
കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മ സംഘടനയുടെ ആഭിമുഖ്യത്തില്‍ മകരസന്ധ്യ 2026 പരിപാടിയോടനുബന്ധിച്ച് ”ധനുമാസ തിരുവാതിര” ഭക്തിപൂര്‍ണ്ണമായി ആഘോഷിച്ചു. ജനുവരി 24, 2026-നാണ് പരിപാടി സംഘടിപ്പിച്ചത്. (thiruvathira in canada makara sandhya 2026)
ധനുമാസത്തിന്റെ ആത്മീയ പ്രാധാന്യവും തിരുവാതിരയുടെ സാംസ്‌കാരിക മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്. പരമ്പരാഗത രീതിയില്‍ ഒരുക്കിയ തിരുവാതിരകളി, തിരുവാതിരപ്പാട്ടുകള്‍, ഭക്തിഗാനങ്ങള്‍ എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. കേരളീയ വേഷവിധാനത്തിലും ആചാരാനുഷ്ഠാനങ്ങളോടെയും പങ്കെടുത്ത സ്ത്രീകള്‍ ചടങ്ങിന് പ്രത്യേക ചാരുത പകര്‍ന്നു.
കാനഡയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മലയാളികള്‍ വലിയ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദേശത്തിരുന്നുകൊണ്ടും മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആത്മീയ മൂല്യങ്ങളും പുതുതലമുറയ്ക്ക് കൈമാറാനുള്ള ധര്‍മ്മ സംഘടനയുടെ ശ്രമം ഏറെ പ്രശംസനീയമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Story Highlights : thiruvathira in canada makara sandhya 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




