Advertisement

‘തത്കാലം പ്രതികരിക്കാനില്ല; പൂർണ്ണരൂപം അറിഞ്ഞതിനു ശേഷം മറുപടി’; വെള്ളാപ്പള്ളി നടേശൻ

January 26, 2026
Google News 3 minutes Read

എസ്എൻ‌ഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ തത്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻ‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാനലിൽ ഇപ്പോൾ കണ്ട വിവരം മാത്രമേ അറിയാവൂ. ചാനലിൽ കണ്ടതുകൊണ്ട് മാത്രം അതിൽ ഒരു മറുപടി പറയുന്നത് ശരിയല്ല. പൂർണ്ണരൂപം അറിഞ്ഞതിനു ശേഷം മറുപടി പറയാം. അതിനാൽ ഇതിനെപ്പറ്റി ഒരു ചോദ്യങ്ങളോ മറുപടിയോ പറയുന്നത് അപ്രസക്തമാണ്. ഈ ചർച്ച ഇപ്പോൾ വേണ്ട. കുറച്ചു കഴിയട്ടെയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്‍എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ‌ നായർ അറിയിച്ചു. ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ഭൂരിഭാ​ഗം പേരും ഐക്യ നീക്കത്തെ എതിർക്കുകയായിരുന്നു.

Read Also: SNDPയുമായുള്ള ഐക്യ നീക്കത്തിൽ നിന്ന് പിന്മാറി NSS; ഐക്യനീക്കം തള്ളി ഡയറക്ടർ ബോർഡ്

എൻഎസ്എസ്-എസ്എൻഡിപി ഐക്യം സുകുമാരൻ നായർ വ്യക്തിപരമായി സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഈ നിലപാടിനെതിരെ എൻഎസ്എസിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുവെന്ന് സുകുമാരൻനായർ പ്രസ്താവനയിൽ അറിയിച്ചു. ഐക്യനീക്കവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നത്.

Story Highlights : Vellappally Natesan says there is no immediate comment on NSS withdrawal from alliance with SNDP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here