ബജറ്റ് സമ്മേളനം; തൊഴിലുറപ്പ് പദ്ധതി വിഷയം പാര്‍ലെന്റില്‍ സജീവമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്
തൊഴിലുറപ്പ് പദ്ധതി പാര്‍ലെന്റില്‍ സജീവമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്. നാളെ ഇന്ത്യ പാര്‍ട്ടികളുടെ യോഗം ചേരും. ബജറ്റില്‍ അടക്കം സ്വീകരിക്കുന്ന നിലപാടുകള്‍ ചര്‍ച്ച ചെയ്യും. മന്‍രേഗ തിരിച്ച് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എ്‌സ്‌ഐആര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (Congress to actively raise the issue of employment guarantee scheme)
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലിന്ന് സഭാ നേതാക്കന്‍മാരുടെ യോഗം ചേര്‍ന്നത്. നാളെ രാവിലെ 10 മണിക്ക് മല്ലികാര്‍ജുന്‍ ഖര്‍ഗേയുടെ അധ്യക്ഷതയില്‍ ഇന്ത്യാ സഖ്യം നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യ മദ്യപാനം; സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങി
സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തതതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ദില്ലിയില്‍ ഇല്ലാത്തകൊണ്ട് പങ്കെടുത്തില്ല. വ്യക്തമായ ഉത്തരം നല്‍കേണ്ടത് അദ്ദേഹം തന്നെയാണ്. നിങ്ങള്‍ തരൂരിനോട് ചോദിക്കൂ. തരൂര്‍ പങ്കെടുക്കാത്തതിനെ എന്തിനാണ് ഇത്രയധികം വാര്‍ത്താ പ്രാധാന്യം നല്‍കുന്നതെന്ന് മനസിലാകുന്നില്ല. മറ്റ് പരിപാടികള്‍ മാറ്റിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാത്തത്. തരൂര്‍ സിപിഎമ്മിലേക്ക് എന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്ത – അദ്ദേഹം പറഞ്ഞു.
സാമുദായിക സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്ന് എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം തകര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ഞങ്ങളോട് ചോദിച്ചിട്ടില്ല അവര്‍ തീരുമാനം എടുക്കുന്നത്. എല്ലാവരും സൗഹൃദത്തില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് – അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരായ വിഡി സതീശന്റെ മറുപടിയിലും അദ്ദേഹം പ്രതികരിച്ചു. ശിവന്‍കുട്ടി യുഡിഎഫിനെയും കോണ്‍ഗ്രസിനെയും അധിക്ഷേപിക്കുകയാണ്. മാണി സാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ വന്നപ്പോള്‍ ശിവന്‍കുട്ടി കാണിച്ചത് കേരളം കണ്ടതാണ്. സോണിയ ഗാന്ധിയെ അധിക്ഷേപിക്കും തരത്തില്‍ സംസാരിക്കുമ്പോഴാണ് പഴയ അഭ്യാസപ്രകടനങ്ങള്‍ ഓര്‍മിപ്പിച്ചത് – അദ്ദേഹം വ്യക്തമാക്കി
അതേസമയം, നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍, യുപിഎ കാലത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം, ഇന്ത്യയുടെ വിദേശനയം, പുതിയ യുജിസി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഘടനാപരമായ ചര്‍ച്ചകള്‍ വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. വിബി-ജി റാം ജി നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ പ്രാഥമിക ശ്രദ്ധ ബജറ്റ് തന്നെയായിരിക്കുമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അംഗങ്ങള്‍ക്ക് മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജെ പി നദ്ദ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന മന്ത്രിമാരും ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു.
Story Highlights : Budget session; Congress to actively raise the issue of employment guarantee scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




