Advertisement

ഇടുക്കിയിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഓടയിൽ വീണ ഡിസിസി പ്രസിഡന്റിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

January 27, 2026
Google News 1 minute Read

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ പൊലീസ് മർദിച്ചെന്ന് പരാതി. ഓടയിൽ വീണ സിപി മാത്യുവിനെ മെഡിക്കല് കോളജിൽ പ്രവേശിപ്പിച്ചു.ശബരിമല സ്വർണക്കൊള്ളയിൽ ഇടുക്കി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. മർദനത്തിന് നേതൃത്വം നൽകിയ പൊലീസുകാരൻ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ലെന്ന് ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. ഇടുക്കി ചെറുതോണിയിലാണ് റോഡ് ഉപരോധം നടത്തുന്നത്. എംപി ഡീൻ കുര്യക്കോസ് ഉൾപ്പെടെയുള്ള നേതാക്കളാണ് റോഡ് ഉപരോധിക്കുന്നത്. ദേവസ്വം മന്ത്രി രാജിവെക്കുക മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപക പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. കാസർഗോഡ് നടന്ന മാർച്ചിനിടെയും സംഘർഷമുണ്ടായി.

Story Highlights : clashes during congress march idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here