Advertisement

ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭ പ്രക്ഷുബ്ധമായേക്കും; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും ഉന്നയിക്കാൻ പ്രതിപക്ഷം

January 27, 2026
Google News 1 minute Read

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും പ്രതിപക്ഷം ഉയർത്തും. അടിയന്തര പ്രമേയമായി ഇതിൽ ഏത് വിഷയം കൊണ്ടുവരണമെന്ന തീരുമാനം രാവിലെ ചേരുന്ന യുഡിഎഫ് പാർലമെൻ്ററി പാർട്ടി കൈക്കൊള്ളും. ഗവർണരുടെ നയപ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയ ചർച്ചയും തുടരും.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കുക, എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും, മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലുമാണ് പ്രതിഷേധ ധർണ്ണ. കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ സെക്രട്ടറിയേറ്റ് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കും.

Story Highlights : Sabarimala gold loot; Assembly may be in turmoil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here