Advertisement

‘BJP സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരം; അവാർഡ് വന്നത് ശുദ്ധമല്ല’; ജി സുകുമാരൻ നായർ

January 28, 2026
Google News 3 minutes Read

NSS -SNDP ഐക്യം പിരിച്ചത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്ഭൂഷൺ അവാർഡ് തന്നെയെന്ന് സ്ഥിരീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമാണ്. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ജി സുകുമാരൻ നായർ വ്യക്തമാക്കി.

ഇതോടൊപ്പം എൻഡിഎ പ്രമുഖനെ ചർച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നി. എസ്എൻഡിപി ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് അവർ ബിജെപിയുമായി ചേർന്നുനടത്തുന്ന നീക്കമായി തോന്നിയതെന്ന് സുകുമാരൻ നായർ പറയുന്നു. എൻഎസ്എസിന് സമദൂരമാമെന്നും അത് തെറ്റിച്ച് പോകില്ലെന്നും അദേഹം വ്യക്തമാക്കി.

Read Also: ‘പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ജനപ്രിയമാകും; ഇനി വളർച്ചയുടെ കാലം’; മന്ത്രി കെഎൻ ബാല​ഗോപാൽ

വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌കാരം നൽകിയത് തെറ്റായിപ്പോയി എന്ന് പറയില്ലെന്നും അതിൽ ആക്ഷേപമില്ലെന്നും അദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് ഇനി പുനർവിചന്തനം നടത്തില്ല. എസ്എൻഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാർദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് സമുദായങ്ങൾക്ക് ബാധകമല്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Story Highlights : G Sukumaran Nair confirms that Padma award given to Vellappally Natesan was what forged the NSS-SNDP unity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here