Advertisement

‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

January 28, 2026
Google News 1 minute Read

കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.
ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണ്. കേരളം കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും പി.വി.അൻവർ വിമർശിച്ചു.

കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് പി വി അൻവർ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും പിവി അൻവർ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണ്. പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്. യുഡിഎഫിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അൻവർ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു .

Story Highlights : P V Anwar on the assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here