Advertisement

PFI തീവ്രവാദ കേസ്; സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

January 28, 2026
Google News 1 minute Read

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻ‌ഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടത്തുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. രഹസ്യമായി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യപകമായി എൻഐഎ റെയ്ഡ് നടത്തുന്നത്. കൈവെട്ടു കേസുമായി തുടരന്വേഷണം വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു. പിഎഫ്‌ഐയ്ക്ക് പങ്കുണ്ടെന്നായിരുന്നു എൻഐഎ റിപ്പോർട്ട്. ഒന്നാം പ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളുകൾക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്നാണ് എൻഐഎ റിപ്പോർട്ടിൽ പറയുന്നത്.

Story Highlights : PFI terror case; NIA raids across the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here