Advertisement

മാധ്യമം, മംഗളം പത്രങ്ങളിലെ ശമ്പള നിഷേധം: കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കോഴിക്കോട് നടന്നു; എളമരം കരീം ഉദ്ഘാടനം ചെയ്തു

January 28, 2026
Google News 2 minutes Read

മാധ്യമം, മംഗളം അടക്കം മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികള്‍ക്കും എതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന് സമര സമിതി രൂപവത്കരിച്ചു. എം. കെ രാഘവന്‍ എം.പി, സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് മുന്‍ അഖിലേന്ത്യ പ്രസിഡന്റും മുതിര്‍ന്ന നിയമജ്ഞനുമായ തമ്പാന്‍ തോമസ് എന്നിവര്‍ രക്ഷാധികാരികളായ സമര സമിതിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഭാരവാഹികളാണ്. (trade union against Salary denial)

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ സമിതി ചെയര്‍മാനും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനെ വര്‍ക്കിങ് ചെയര്‍മാനും സിഐടിയു ദേശീയ സെക്രട്ടറി കെ.എന്‍ ഗോപിനാഥിനെ ജനറല്‍ കണ്‍വീനറും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ട്രഷറര്‍ മധുസൂദനന്‍ കര്‍ത്തയെ ട്രഷററും ആയി തെരഞ്ഞെടുത്തു. കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ആണ് തീരുമാനം.ഫെബ്രുവരി 10ന് കോട്ടയത്ത് മംഗളം ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും 16നു കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ രാപകല്‍ ഉപവാസ സമരവും നടത്തും.

Read Also: പോറ്റിയും കൂട്ടരും കട്ടിളപ്പാളി അപ്പാടെ മാറ്റിയിട്ടില്ല, ചെമ്പുപാളികളില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്: നിര്‍ണായക മൊഴി നല്‍കി VSSC ശാസ്ത്രജ്ഞര്‍

അഡ്വ. റഹ്മത്തുള്ള (എസ്. ടി. യൂ), പി.പി മുകുന്ദന്‍ (സി ഐ ടി യു), പി. കെ നാസര്‍ (എ ഐ ടി യു സി ), സോണിയ ജോര്‍ജ് (സേവ), കെ. ചന്ദ്രശേഖരന്‍ (എന്‍ എല്‍. സി), ടോമി മാത്യു(എച്ച്.എം.എസ്), കവടിയാര്‍ ധര്‍മ്മന്‍ (കെ.ടി.യു.സി), കൃഷ്ണമ്മാള്‍(എന്‍. ടി.യു.ഐ),കെ.എസ്രാധാകൃഷ്ണന്‍ (എച്ച്.എം.കെ.പി), വി.വി രാജേന്ദ്രന്‍ (എ.ഐ.സി.ടി.യു), അഡ്വ. ശൂരനാട് ചന്ദ്രശേഖരന്‍ (ജെ. ടി. യു. സി), അഡ്വ. ടി.ബി മിനി (ടി.യു.സി.ഐ), കെ. രാജീവന്‍ (ഐഎന്‍ടിയുസി), ജീവകുമാര്‍ (ഐ.എന്‍. എല്‍.സി), സി.എന്‍ ശിവദാസന്‍ (എച്ച്.എം. കെ.പി), കെ.പി റജി, സുരേഷ് എടപ്പാള്‍ (കെ.യൂ.ഡബ്ലു. ജെ), വി.എസ് ജോണ്‍സണ്‍, ജയ്സണ്‍ മാത്യു(കെ.എന്‍. ഇ.എഫ്) – (വൈസ് ചെയര്‍), അഹമ്മദ് കുട്ടി ഉണ്ണികുളം – എസ് ടി. യൂ, അഡ്വ. കെ അനില്‍ കുമാര്‍ (സിഐടിയു), ജോണ്‍ വി.ജോസഫ് (എഐടിയുസി), എന്‍.പി പദ്മനാഭന്‍ (ഐഎന്‍ടിയുസി), മാമ്പറ്റ ശ്രീധരന്‍ (സിഐടിയു), ഇ.ബി സതീഷ്, ഹലീല്‍ റഹ്മാന്‍ (എസ്. ടി. യൂ), അഡ്വ. റജി സഖറിയ (സിഐടിയു), വിശ്വകല തങ്കപ്പന്‍ (എന്‍.ടി.യു.ഐ), ബിജു ആന്റണി(എച്ച്.എം.എസ്), ജോസ് പുത്തന്‍കാല (കെ. ടി. യു.സി) കണ്‍വീനര്‍മാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. കണ്‍വെന്‍ഷന്‍ സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി. കെ മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ.എന്‍ ഗോപിനാഥ് സമര പ്രഖ്യാപനം നടത്തി.

Story Highlights : trade union against Salary denial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here