Advertisement

പെട്രോൾ വിടാം, ഇനി ഇലക്ട്രിക്കിലേക്ക് മാറാം; പെട്രോൾ ഓട്ടോ ഇലക്ട്രിക്കിലേക്ക് മാറാൻ 40000 ബോണസ്, പലിശ ഇളവ് വേറെയും

January 29, 2026
Google News 2 minutes Read

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. പഴയ പെട്രോൾ, ഡീസൽ ഓട്ടോകൾ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ പ്രഖ്യാപനം ആശ്വാസമാണ്. ഇതിലൂടെ ഇന്ധനച്ചെലവ് ലാഭിക്കാനും ദിവസേനയുള്ള വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.

ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. കൂടാതെ, രണ്ട് ശതമാനം പലിശ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ’ വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പ്രഖ്യാപനം.

Story Highlights : kerala budget 2026 rs 40000 bonus for eco friendly electric autos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here