ക്ലബ് യുണൈറ്റഡ് വിന്റർ കപ്പ് ഇറാം സ്ട്രൈക്കേഴ്‌സിന്; ആവേശകരമായ സമാപനം
യുണൈറ്റഡ് എ ആർ കെ ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ് യുണൈറ്റഡ് അൽ കോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച് വന്ന വിന്റർ കപ്പിന് ഉജ്ജ്വല സമാപനം. മൂന്ന് വരാന്ത്യങ്ങളിലായി സംഘടിപ്പിച്ച ഫുട്‍ബോൾ മേളയിൽ പ്രമുഖ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ 10 ടീമുകളായി തിരിച്ചാണ് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. വീറും ആവേശവും സമ്മാനിച്ച ഫുട്‍ബോൾ മേളയുടെ കാലാശപ്പോരാട്ടത്തിൽ ഇറാം സ്ട്രൈക്കേഴ്‌സും ക്ലബ് ദാർ അസ്സിഹയും തമ്മിൽ മാറ്റുരച്ചു.
ഏകപക്ഷീയമായ ഒരു ഗോളിന് ക്ലബ് ദാർ അസ്സിഹയെ പരാജയപ്പെടുത്തി ഇറാം സ്ട്രൈക്കേഴ്‌സ് കിരീടം സ്വന്തമാക്കി. കളിയുടെ ഇരുപത്തി ഏഴാം മിനുട്ടിൽ ആദിൻ അമ്പാടി നേടിയ ഗോളിനാണ് ഇറാം സ്ട്രൈക്കേഴ്‌സ് വിജയം കിരീടം ചൂടിയത്. ഇറാം ഹോൾഡിങ്‌സ് സി എം ഡി ഡോ. സിദ്ദീഖ് അഹ്മ്മദ്, എ.ആർ.കെ ഗ്രൂപ്പ് എം ഡി ഡോ.ഹസ്സൻ മുഹമ്മദ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. ഇ
റാം ഹോൾഡിങ്‌സ് സി.ഇ ഒ അബ്ദുൽ റസാക് ടൂർണമെന്റിന്റെ കിക്കോഫ് നിർവ്വഹിച്ചു. ഇറാം ഹോൾഡിങ്‌സിന്റെ സാരഥികളായ മുഹമ്മദ് അൽ തുവൈജിരി, മധു കൃഷ്ണൻ, സതാം അൽ ഒമൈരി, ബഷീർ അഹ് മദ്, ഫഹദ് അൽ തുവൈജിരി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായിരുന്നു. ഫൈസൽ കാളികാവ്, നിസാം ചെമ്മാട് , സുബൈർ കതായിക്കൽ, ഫൈസൽ കുന്നത്ത്, സാജൻ പി വി, അജ്മൽ ആദം, ഇർഷാദ് കെ പി, അഫ്സൽ കലാം എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.
Story Highlights : Club United Winter Cup to Iram Strikers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




