Advertisement

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി

January 30, 2026
Google News 2 minutes Read

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ടിഷ്യു പേപ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരെന്നും എല്ലാ പരിശോധനകളും പൂർത്തിയാക്കിയതായും ഇൻഡിഗോ കമ്പനി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

180 യാത്രഡക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.യാത്രാമധ്യേയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം എടിസിയെ അറിയിക്കുകയും വിമാനം വഴി തിരിച്ചുവിടുകയുമായിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് ലഗേജ് ഉൾപ്പെടെ പരിശോധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Story Highlights : IndiGo Kuwait-Delhi flight diverted to Ahmedabad following bomb threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here