Advertisement

സൗദി സ്ഥാപക ദിനാഘോഷം;ലുലു വാക്കത്തോൺ നാളെ

January 30, 2026
Google News 2 minutes Read
dubai

സൗദി സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിയ്ക്കുന്ന ലുലു വാക്കത്തോൺ നാളെ അൽഖൊബാറിൽ നടക്കും. രാജ്യസ്നേഹം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങി സൗദിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ലുലു വാക്കത്തോൺ സംഘടിപ്പിയ്ക്കുന്നത്.

അൽ ഖൊബാർ ന്യൂ കോർണിഷിൽ നിന്നാണ് മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോൺ ആരംഭിയ്ക്കുന്നത്. ഖൊബാർ ബാലദിയ മേധാവി മെഷൽ അൽ ഹർബി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ ലുലു വാക്കത്തോണിൻ്റെ ഭാഗമാകും.

വാക്കത്തോണിൻ്റെ ഭാഗമായി വൈവിധ്യം നിറഞ്ഞ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സൗദിയുടെ സമ്പന്നമായ പൈതൃകവും, സാംസ്കാരിക പാരമ്പര്യവും പ്രതിഫലിയ്ക്കുന്ന സൗദി അർദ നൃത്ത പ്രകടനവും അരങ്ങേറും. ഇതിന് പുറമെ വാക്കത്തോണിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ആവേശം പകരുന്ന പരിപാടികൾ, ഡൊണട്ട് ഡാൻസ്, വയലിൻ പെർഫോമൻസടക്കം വേദിയിൽ അണിനിരക്കും.

ലുലു വാക്കത്തോണിന് പിന്തുണയുമായി നിരവധി പ്രമുഖ ബ്രാൻഡുകളും രംഗത്തുണ്ട്. മാസ്റ്റർ കാർഡാണ് പരിപാടിയുടെ കൊമേഴ്സ്യൽ സ്പോൺസർ. റിഫ്രഷ്മെൻ്റ് പാർട്ണറായി പിവിഎമ്മും, വാക്കത്തോണിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കും സഹായത്തിനുമായി സൗദി റെഡ് ക്രസൻ്റ് അതോറിറ്റിയും രംഗത്തുണ്ട്. റേഡിയോ മിർച്ചിയാണ് പരിപാടിയുടെ റേഡിയോ പാർട്ണർ. മീഡിയ പാർട്ണറായി അൽ യൗമും പങ്ക് ചേരും. അൽഖൊബാർ മുനിസിപ്പാലിറ്റി കായിക മന്ത്രാലയത്തിൻ്റെയടക്കം സഹകരണത്തോടെയാണ് ലുലു വാക്കത്തോൺ നടക്കുന്നതെന്നതും പരിപാടിയെ ശ്രദ്ധേയമാക്കുന്നു.

പരിസ്ഥിതി സംരക്ഷണം അടക്കം മുൻനിർത്തി സുസ്ഥിരത എന്ന ആശയത്തോടുള്ള ലുലുവിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ലുലു വാക്കത്തോൺ. സുസ്ഥിര വികസനമെന്ന സൗദി അറേബ്യയുടെ വിശാലമായ കാഴ്ചപ്പാടിനോട് പൂർണ്ണമായും ഇഴകിച്ചേരുന്നത് കൂടിയാണ് വാക്കത്തോണിൻ്റെ സന്ദേശം.

വാക്കത്തോണിൽ പങ്കെടുക്കുന്നവർക്കായി ടി ഷർട്ടുകൾ, ക്യാപ്, റിസ്റ്റ് ബാൻഡുകൾ, കുടിവെളളം ഉൾപ്പെടെ അടങ്ങുന്ന വാക്കത്തോൺ കിറ്റുകൾ ലുലു ഹൈപ്പർമാർക്കറ്റ് നൽകും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും മേൽനോട്ടത്തിനും വാക്കത്തോൺ റൂട്ടിന്റെ മുഴുവൻ ദൂരവും ലുലു ജീവനക്കാർ അണിനിരക്കും. ലുലു വാക്കത്തോൺ മാസ്കോട്ടും രാജ്യത്തിന്റെ പൈതൃകത്തെയും കരകൗശല മികവിനെയും പ്രതിനിധീകരിയ്ക്കുന്നതുമായ ഖദ്ര പായയുമായി ചിത്രം പകർത്താനും പങ്കെടുക്കുന്നവർക്ക് അവസരമുണ്ടാകും. പരിപാടിയുടെ ഭാഗമായി #LuLu_Khobar_Walkathon എന്ന ഹാഷ് ടാഗിൽ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും, ഒപ്പം സൗദിയുടെ കരകൗശല ഉത്പന്നങ്ങളെ കുറിച്ചും, ഖദ്രയെ പറ്റിയും മനോഹരമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ലഭിക്കും.

വാക്കത്തോണിൽ അണിനിരക്കുന്നവർക്കായി റിഫ്രെഷ്മെന്റ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, പാനീയങ്ങൾ അടക്കം ഈ സ്റ്റാളുകളിൽ ലഭിക്കും. ഫിറ്റ്നസ്, സംസ്കാരം, പരിസ്ഥിതി ബോധവത്കരണം എന്നിവയുടെ ഏറ്റവും വലിയ ഒത്തുചേരലാണ് അൽഖൊബാറിൽ ഇത്തവണ നടക്കുന്ന ലുലു വാക്കത്തോൺ. ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക ഉന്നമനം, രാജ്യത്തിന്റെ സുസ്ഥിര വികസനം എന്നിവയോടുള്ള ലുലുവിന്റെ തുടരുന്ന പ്രതിബദ്ധത കൂടിയാണ് വാക്കത്തോൺ മുന്നോട്ടുവെക്കുന്നത്.

Story Highlights : Saudi Foundation Day Celebration; Lulu Walkathon Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here