ഇന്ത്യയുടേത് വില കുറഞ്ഞ സർക്കാർ; അമേരിക്കയ്ക്ക് നല്ല സഖ്യകക്ഷിയല്ല; അധിക്ഷേപിച്ച് മുൻ യു.എസ് അംബാസിഡറുടെ മകൻ
ഇന്ത്യയെ അധിക്ഷേപിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുൻ യു.എസ് അംബാസിഡർ നിക്കി ഹാലിയുടെ മകൻ നളിൻ ഹാലി. ഇറാനിൽ നിന്ന് എണ്ണയും റഷ്യയിൽ നിന്ന് ആയുധങ്ങളും വാങ്ങുന്ന ഇന്ത്യ യുഎസിലേക്ക് വിലകുറഞ്ഞ തൊഴിലാളികളെ അയക്കുന്നു. ഇന്ത്യയിൽ ഒരു വിലകുറഞ്ഞ ഗവൺമെൻ്റാണുള്ളത്, ഈ പ്രശ്നം ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നതെന്നും നിരവധി സഖ്യകക്ഷികളുമായുള്ള ബന്ധം യുഎസ് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഹാലി എക്സ്‌സിലൂടെ പ്രതികരിച്ചു.
India has not been a good "ally" to America. They send cheap labor to the US, buy cheap oil from Iran, and cheap weapons from Russia because they have a cheap government.
— Nalin Haley (@Nalin_Haley) January 30, 2026
And it’s not just India. The United States needs to reevaluate their relationship with a lot of "allies" https://t.co/Zf87aYiRYS
മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും യുഎസും ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ അടുത്തിരിക്കുന്ന സമയത്താണ് നിക്കി ഹാലിയുടെ ഈ പരാമർശം. അതേസമയം, 2023-ൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവായ വിവേക് രാമസ്വാമി നടത്തിയ ഒരു പഴയ വീഡിയോയ്ക്ക് മറുപടിയായാണ് നളിൻ ഹാലിയുടെ പരാമർശം. യുഎസിനെ ചൈനയിൽ നിന്ന് വേർപെടുത്തുന്നതിനെയും ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനെയും രാമസ്വാമി പിന്തുണച്ചിരുന്നു.
Story Highlights : India has not been a good “ally” to America; Nalin Haley insults India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

