’10 സീറ്റുകള്‍ വേണം, വിട്ടുവീഴ്ചയില്ല’; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഹൈ പവര്‍ കമ്മിറ്റിയില്‍ നേതാക്കള്‍
10 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. നാല് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം അംഗീകരിക്കേണ്ടതില്ലെന്നാണ് കോട്ടയത്ത് ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റിയുടേയും തീരുമാനം. (udf should give us 10 seats says kerala congress joseph group)
വിജയസാധ്യത എന്ന കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് നാലുസീറ്റുകള്‍ ഏറ്റെടുക്കാന്‍ നീക്കങ്ങള്‍ തുടരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുശതമാനം കണക്കിലെടുക്കുമ്പോള്‍ ഈ വാദത്തിന് കഴമ്പില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 93 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 20 ശതമാനം വിജയം മാത്രമാണ് ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമുണ്ടായത്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സീറ്റ് വിറ്റുകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഹൈപവര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
Read Also: ദുരന്തറിന്റെ ഒടിടി പതിപ്പ് 9 മിനുട്ടോളം കട്ട് ചെയ്തത് സംവിധായകന്റെ അനുവാദമില്ലാതെ
മുസ്ലീം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ കൊടുക്കാമെങ്കില്‍ തങ്ങള്‍ക്കും അതിന് അവകാശമുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാക്കളുടെ അഭിപ്രായം. ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട്, ഇടുക്കി തുടങ്ങിയ സീറ്റുകള്‍ ഏറ്റെടുത്ത് അവിടെ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ വന്‍ വിജയമുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ പത്ത് സീറ്റുകള്‍ തന്നെ വേണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Story Highlights : udf should give us 10 seats says kerala congress joseph group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




