‘വീണ്ടും 2 കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു എന്നിട്ടും എയിംസ് കണ്ടില്ല സര്‍’; മറുപടിയുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര ബജറ്റിനെതിരെ രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന ബിജെപിയുടെ ന്യായീകരണത്തിനാണ് മറുപടി. എയിംസിനായി കേരളത്തിൽ ഭൂമി അനുവദിച്ചത് അറിയിച്ചതിനു ശേഷം 2024 ൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച മറുപടി കത്ത് പരസ്യപ്പെടുത്തിയാണ് ആരോഗ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.
കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്നുമാണ് 2024 ൽ കേന്ദ്രസർക്കാർ മറുപടി നൽകിയിരുന്നത്. വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു എന്നിട്ടും എയിംസ് കണ്ടില്ല ആരോഗ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട് . ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചതിന് ശേഷം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്നത്, കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നുമാണ്! വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു.
എയിംസ് കണ്ടില്ല സര്‍!
Story Highlights : AIIMS controversy Health Minister veena george replies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




