Advertisement

നാട്ടിലെ വസ്തു വിൽക്കുമ്പോഴുള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും; കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ആശ്വസിക്കാം

7 days ago
Google News 2 minutes Read
gulf

പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. വീടോ വസ്തുവോ വിൽക്കുമ്പോൾ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതിയ ബജറ്റോടെ പരിഹാരം ആയിരിക്കുന്നത്.

വീടോ വസ്തുവോ വിൽക്കുമ്പോൾ വിൽപ്പന തുകയിൽ നിന്നും മുൻകൂർ നികുതി അടയ്ക്കാനും തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ അഥവാ TAN വേണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. ഈ നമ്പർ എടുക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ കാരണം വിൽപ്പന വൈകാനും മുടങ്ങാനും ഇടയാക്കിയിരുന്നു. എന്നാൽ ഇനിമുതൽ ടിഡിഎസ് പിടിക്കാൻ TAN നിന് പകരം പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ ബജറ്റ് നിർദേശം. TAN നമ്പറിന് പകരം വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ നമ്പർ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് ടി ഡി എസ് ഇടപാട് നടത്താമെന്നാണ് ബജറ്റിലെ നിർദേശം.

Story Highlights : Expatriates can take comfort in the Union budget 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here