Advertisement

കേരളത്തിന്റെ നികുതി ഇനത്തിൽ വർധന; ഈ സാമ്പത്തിക വർഷം 36,355 കോടി ലഭിക്കും

February 1, 2026
Google News 1 minute Read

കേരളത്തിന്റെ നികുതി ഇനത്തിൽ വർധന. നികുതി വിഹിതം 1.92 ശതമാനത്തിൽ നിന്നും 2.38 ശതമാനമായി. കേരളത്തിനു ഈ സാമ്പത്തിക വർഷം 36,355 കോടി ലഭിക്കും. കഴിഞ്ഞ വർഷം അത് 24500 കോടി ആയിരുന്നു. കേന്ദ്ര സർക്കാർ നികുതി, ഡ്യൂട്ടി എന്നിവയിലൂടെ സമാഹരിക്കുന്ന പണത്തിന്റെ ഒരു പങ്ക് സംസ്ഥാനങ്ങൾക്ക് നൽകുന്നതാണ് നികുതി വിഹിതം. ആകെ തുകയുടെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുക.

അടുത്ത അഞ്ച് വർഷത്തേക്കാണ് ഈ തുക പ്രാബല്യത്തിൽ ഉണ്ടാവുക. നേരത്തെ പലതവണ കേരളം ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ വെച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. 16-ാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ടിലാണ് ഇപ്പോൾ ഈ ഒരു ആവശ്യം അംഗീകരിച്ചിരിക്കുന്നത്.

Read Also: ‘കടലാമ മാത്രമല്ല കേരളത്തിലുള്ളത്, ഇത് പകപോക്കൽ; ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികൾ’; മുഖ്യമന്ത്രി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ പാതയോ എയിംസോ പ്രഖ്യാപിക്കാതെയുള്ള ബജറ്റിൽ കേരളത്തിന് നിരാശയാണുണ്ടായത്. ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോർപ്പറേഷനും ബജറ്റിൽ പ്രത്യേക പദ്ധതികളില്ല. സംസ്ഥാനത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി പ്രഖ്യാപിച്ചതാണ് ബജറ്റ് പ്രസംഗത്തിൽ കേരളത്തിനുള്ള ചെറുനേട്ടം. അതിവേഗ വേഗ റെയിൽ പാത, എയിംസ്, വിഴിഞ്ഞം വികസനം, ശബരി പാത, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നും നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇടംപിടിച്ചില്ല.

Story Highlights : Increase in Kerala’s tax share

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here