Advertisement

രണ്ട് വർഷത്തിന് ശേഷം തെക്കൻ ഗസ്സയിലെ റഫ ഇടനാഴി തുറന്ന് ഇസ്രയേൽ

February 1, 2026
Google News 2 minutes Read

രണ്ട് വർഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്രയേൽ. ഗസ്സ വെടിനിർത്തൽ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീൻകാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക. യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീൻകാരെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. 42,000 പേരാണ് പലായനം ചെയ്തത്. ഇസ്രയേൽ ഈജിപ്ത് ഉദ്യോഗസ്ഥരാണ് ചെക് പോസ്റ്റ് നിയന്ത്രിക്കുക.

യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാർ മേൽനോട്ടം വഹിക്കും. അടിയന്തിര ചികിത്സ കാത്തിരിക്കുന്ന 50 രോഗികൾക്ക് മുൻഗണന ലഭിക്കും . ബന്ദികളാക്കിയവരുടെ അവസാന മൃതദേഹവും കണ്ടെടുത്തതിനെ തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുമതി നൽകിയത്.

Story Highlights : Israel reopens Rafah crossing in southern Gaza after two years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here