Advertisement

‘എയിംസ് എവിടെ നിർമിക്കണം എന്നായിരുന്നു ചർച്ച; BJP ഇനി വാചക കസറത്ത് നടത്തരുത്’, കെ മുരളീധരൻ

February 1, 2026
Google News 1 minute Read
muraleedharan

കേരളത്തെ പൂർണമായും നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്ന് കെ മുരളീധരൻ. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽപാത, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഇല്ല. കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ രണ്ട് കേന്ദ്രമന്ത്രിമാർ ജനങ്ങളോട് മാപ്പ് പറയണം. ഇനി ഇവിടെ വന്ന് വാചക കസറത്ത് നടത്തരുത്. എയിംസ് എവിടെ സ്ഥാപിക്കും എന്നതായിരുന്നു ചർച്ച മുഴുവൻ. കേരളത്തിൽ നിന്ന് വോട്ട് കിട്ടില്ല ബാങ്ക് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ എന്ന് മനസിലാക്കിയപ്പോഴാണ് ആണ് ബജറ്റിൽ സംസ്ഥാനത്തെ തഴഞ്ഞത് കെ മുരളീധരൻ വിമർശിച്ചു.

ഇത്തവണ കുറച്ച് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.കേരളത്തിലെ ജനങ്ങൾ എന്നാണോ ബിജെപിയ്ക്ക് വോട്ട് കൊടുത്ത് ജയിപ്പിക്കുന്നത് അന്നേ പണം തരികയുള്ളൂവെന്ന ദാർഷ്ട്യമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കേരളം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തും അദ്ദേഹം പറഞ്ഞു.

അതേസമയം, വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായിട്ട് പ്രചരണം നടത്തിയിട്ട്, ‘മല എലിയെ പ്രസവിച്ചു’ എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഏറ്റവും നിരാശാജനകമായ ബജറ്റ് ആണിത്. യുവാക്കള്‍ക്കു വേണ്ടി ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നല്ലാതെ, അതിനപ്പുറം തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളോ ബജറ്റ് വിഹിതമോ ഒന്നുമില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

Story Highlights : K Muraleedharan reaction about Union budget 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here