പശ്ചിമ ബംഗാളിലെ എസ്‌ഐആർ; നിർണായക നീക്കവുമായി മമതാ ബാനർജി സുപ്രീംകോടതിയിൽ
പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ എസ്ഐആർ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും കക്ഷിചേർത്താണ് മമതാ ഹർജി സമർപ്പിച്ചിട്ടുള്ളത്. നേരത്തെ വോട്ടർപട്ടിക പരിഷ്കരണവുമായി ടിഎംസി എംപിമാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജികൾ ഈ മാസം നാലിനാണ് പരിഗണിക്കാൻ സാധ്യത.
എസ്‌ഐആർ ജനങ്ങൾക്ക് വളരെയധികം അസൗകര്യവും വേദനയും ഉണ്ടാക്കി എന്നും, അതിന്റെ ഫലമായി ഈ പ്രക്രിയയ്ക്കിടെ “140 പേർ വരെ മരണപ്പെട്ടു” എന്നും ബാനർജി ആവർത്തിച്ചു. നിലവിലുള്ള നിയമത്തിന്റെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് എസ്‌ഐആർ എന്നും മനുഷ്യാവകാശങ്ങളെയും അടിസ്ഥാന മാനുഷിക പരിഗണനകളെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നതെന്നും മമതാ ആരോപിച്ചു.
കൂടാതെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി, എസ്‌ഐആർ പ്രക്രിയയ്ക്കായി പശ്ചിമ ബംഗാളിൽ ഏകദേശം 8,100 മൈക്രോ നിരീക്ഷകരെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ടെന്ന് മമതാ ബാനർജി ചൂണ്ടിക്കാട്ടി.
Story Highlights : Mamata Banerjee moves Supreme Court against Election Commission over Bengal SIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




