Advertisement

കൊല്ലത്ത് 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനർ അറസ്റ്റിൽ

February 2, 2026
Google News 2 minutes Read
kollam

കൊല്ലം കടയ്ക്കലിൽ 9 വയസ്സുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. സംഭവത്തിൽ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി 50 വയസ്സുകാരൻ റെജിയാണ്‌ അറസ്റ്റിലായത്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറാണ് റെജി.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് വിവാഹത്തിന് പോയി തിരികെ വരുന്നതിനിടയിൽ റെജി കുട്ടിയെ ബസിനുള്ളിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞു. മാതാപിതാക്കൾ കടക്കൽ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Story Highlights : 9-year-old boy subjected to unnatural torture in Kollam; Cleaner of tourist bus arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here