Advertisement

ഹൈദ്രോസ്, ഗംഗാധരന്‍ മുതലാളി, ധര്‍മ്മേന്ദ്ര, ത്രിവിക്രമന്‍….; മറക്കാനാകുമോ നിഷ്‌കളങ്ക ഹാസ്യത്തിന്റെ ഈ മുഖം? കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് 16 വയസ്

February 2, 2026
Google News 2 minutes Read

നടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു കൊച്ചിന്‍ ഹനീഫ. (actor cochin haneefa death anniversary)

നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്ന ഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. കിരീടത്തിലെ ഹൈദ്രോസും പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയും പുലിവാല്‍ കല്യാണത്തിലെ ധര്‍മ്മേന്ദ്രയും മീശമാധവനിലെ ത്രിവിക്രമനും തുടങ്ങി തീയേറ്ററുകളെ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയ കഥാപാത്രങ്ങളായിരുന്നു കൊച്ചിന്‍ ഹനീഫയുടേത്.

Read Also: ബിഹാറില്‍ ദളിത് സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ സമ്മതിക്കാതെ ഒരു വിഭാഗം; സംസ്‌കാരം നടത്തിയത് റോഡില്‍; ജാതിയുടെ പേരില്‍ ക്രൂരത

സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ ഹനീഫ 1972ല്‍ പി വിജയന്‍ സംവിധാനം ചെയ്ത അഴിമുഖത്തിലൂടെയാണ് സിനിമയിലെത്തിയത്. ക്യാരക്ടര്‍ റോളുകളും ഹനീഫ മികച്ചതാക്കി. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ഹനീഫ അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനൊപ്പമുള്ള മഹാനദിയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഒരു സന്ദേശം കൂടി’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ ഹനീഫയുടെ ‘വാത്സല്യം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരംഭം, കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതി.

Story Highlights : actor cochin haneefa death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here