Advertisement

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചു; അവകാശവാദവുമായി ഡോണൾഡ്‌ ട്രംപ്

February 2, 2026
Google News 2 minutes Read
modi

റഷ്യയിൽ നിന്നുമുള്ള എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി ഡോണാൾഡ് ട്രംപ്. നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചെന്നും അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ എക്‌സിലൂടെ പ്രതികരിച്ചു. വ്യാപാരകരാറില്‍ ഇന്ത്യയും അമേരിക്കയും ചർച്ചകള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഫോണ്‍ സംഭാഷണം ഉണ്ടായിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം വെനിസ്വലയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാമെന്ന് മോദി സമ്മതിച്ചു എന്നാണ് ട്രംപിന്റെ അവകാശവാദം. ഇത് യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും.

ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ യുഎസ് ഇന്ത്യൻ തമ്മിലുള്ള ഒരു വ്യാപാര കരാറിന് തങ്ങൾ സമ്മതിച്ചു. ഇതിലൂടെ കുറഞ്ഞ താരിഫ് ഈടാക്കും. 25 % നിന്ന് 18% ആയി താരിഫ് കുറയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന മൂലമാണ് കരാറിലേക്ക് എത്തിയതെന്നും ട്രംപ് വ്യക്തമാക്കി.


500 ബില്യൺ ഡോളറിൽ അധികം വരുന്ന യുഎസിന്റെ ഊർജ്ജം, സാങ്കേതികവിദ്യ കൽക്കരി തുടങ്ങിയ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഉറപ്പും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി. ഇത് ഇന്ത്യയുമായുള്ള ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകും. താനും പ്രധാനമന്ത്രി മോദിയും പറയുന്ന കാര്യങ്ങൾ ചെയ്യുന്ന രണ്ടുപേരാണെന്നും ഡോണാൾഡ് ട്രംപ് .

Story Highlights : Donald Trump claims Modi agreed to stop buying oil from Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here