11 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ മാത്രം; ഗോള്‍ വരള്‍ച്ചയില്‍ ഏര്‍ലിങ് ഹാളണ്ട്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടക്കം തുടര്‍ച്ചയായി പ്രതിസന്ധികളിലേക്ക് പോകുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ പ്രീമിയര്‍ ലീഗിലെ 24-ാം റൗണ്ട് മാച്ചില്‍ ടോട്ടനവുമായി ഏറെ നേരം രണ്ട് ഗോളുകളുടെ ലീഡില്‍ നിന്ന ശേഷമാണ് 2-2 എന്ന സ്‌കോറില്‍ സമനിലയിലേക്ക് എത്തിയത്. ഗോളടിമികവുള്ള സിറ്റിയുടെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ട് ഈ മത്സരത്തില്‍ മുഴുവന്‍ സമയം കളിച്ചിട്ടും ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ഷോട്ടുകള്‍ ടോട്ടനം പോസ്റ്റിലേക്ക് തൊടുത്തുവെന്നല്ലാതെ പറയത്തക്ക സംഭാവനയൊന്നും ഹാളണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗോള്‍വരള്‍ച്ച സിറ്റി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് അവസാന 11 മത്സരങ്ങളില്‍ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് ഏര്‍ലിങ് ഹാളണ്ട് നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഗലാട്ട്‌സാരെക്കെതിരെ പത്താം മിനിറ്റില്‍ നേടിയ ഗോളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെ നേടിയ പെനാല്‍റ്റിഗോളുമാണ് അവസാനമായി ഹാളണ്ടിന്റെ എക്കൗണ്ടിലേക്ക് എത്തിയത്. അതിന് 11 മത്സരങ്ങളില്‍ മിക്കവയിലും ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും താരത്തിന് ഗോള്‍ മാത്രം അകലെ നില്‍ക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ മാസം അഞ്ചിന് ന്യൂകാസില്‍ യുണൈറ്റഡുമായാണ് സിറ്റിയുടെ അടുത്ത മത്സരം. ഇതിലെങ്കിലും ഗോള്‍വരള്‍ച്ച മാറ്റാന്‍താരത്തിന് കഴിയുമോ എന്നതായിരിക്കും ആരാധകരുടെ ആകാംഷ.
നിലവില്‍ 200 മില്യണ്‍ യൂറോയുടെ വിപണി മൂല്യമാണ് 25 കാരനായ ഹാലാന്‍ഡിനുള്ളത്. 32 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ഏര്‍ലിങ് ഹാലന്‍ഡിന്റെ പേരിലുള്ളത്.
Story Highlights: Erling Haaland performance in Manchester city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




