Advertisement

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

February 2, 2026
Google News 2 minutes Read
kr narayanan

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിൽ തീപിടുത്തം. അപകടത്തിൽ ഫ്ലോറിലെ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീ നിലവിൽ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സിന് സാധിച്ചിട്ടുണ്ട്. പാലായിൽ നിന്നും പാമ്പാടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. രാത്രിയായതുകൊണ്ട് വിദ്യാർഥികൾ ആരും തന്നെ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിപോയത്. പകൽ സമയത്ത് ഷൂട്ടിങ് നടക്കുന്നതിനാൽ ക്യാമറ അടക്കമുള്ളവ ഫ്ലോറിൽ ഉണ്ടായിരുന്നു ഇതാണ് കത്തിനശിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം, എറണാകുളം കളമശ്ശേരിയിലും തീപിടുത്തമുണ്ടായി. എച്ച് എം ടി കോളനിയിൽ പ്രവർത്തിക്കുന്ന സോഫ ഗോഡൗണിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

Story Highlights : Fire breaks out on shooting floor at KR Narayanan Film Institute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here