Advertisement

കൊച്ചിയിൽ പെൺകുട്ടിയ്ക്ക് നേരെ സദാചാര ആക്രമണം; നേരിട്ടത് ക്രൂരമർദനം

February 2, 2026
Google News 1 minute Read

എറണാകുളം തിരുവാണിയൂരിൽ യുവതിക്ക് നേരെ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.

പെൺകുട്ടി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൺ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്. തുടർന്നാണ് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മഖത്ത് അടിക്കുകും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

കേസെടുത്തതല്ലാതെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഒരു ഓട്ടോറിക്ഷ എത്തിയപ്പോൾ അയാളെ സദാചാര സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പുത്തൻകുരിശ് സംഭവത്തിൽ പൊലീസ് 9 പേർക്കെതിരെ കേസെടുത്തു. മണിക്കുട്ടൻ, ബിബിൻ, ബേബി മറ്റ് കണ്ടാൽ അറിയാവുന്ന ആറു പേർക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Story Highlights : Girl faces moral assault in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here