Advertisement

‘അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല; ആക്രമണത്തിന് മുതിർന്നാൽ വൻ യുദ്ധത്തിന് വഴിവെക്കും’; ഇറാന്റെ മുന്നറിയിപ്പ്

February 2, 2026
Google News 1 minute Read

അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മേഖലയെയാകെ വിഴുങ്ങുന്ന വൻ യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. വാക്കുകൾ കൊണ്ട് യുദ്ധം ജയിക്കാമെന്ന് ആരും കരുതേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചടിച്ചു.

ഇറാൻ ഒരിക്കലും ആദ്യം ഒരു രാജ്യത്തെ ആക്രമിക്കില്ല. എന്നാൽ ഇറെനെ ആക്രമിക്കുകയാണെങ്കിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന ഖമനയി പറഞ്ഞു. ഖമനേയിയുടെ ഭീഷണിക്ക് അമേരിക്ക വഴങ്ങില്ലെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കപ്പൽ പടയാണ് ഇറാൻ തീരത്ത് ഉള്ളത്. കരാറിന് ഇറാൻ തയാറായില്ലെങ്കിൽ ഖമനയി പറഞ്ഞത് തെറ്റാണോ ശരിയാണോയെന്ന് ലോകം നേരിട്ട് കാണട്ടെയെന്ന് ട്രംപ് പറഞ്ഞു.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ യൂറോപ്യൻ യൂണിയൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനും ഖമനയി മറുപടി നൽകി. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളെ ഇറാൻ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കെ, ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം നടക്കും. ലൈവ് ഫയർ ഡ്രിൽ നടത്തുന്നതിനാൽ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights : Iran warns US against military action 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here