Advertisement

‘അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു’ ; ബിനു ചുള്ളിയിലിനെതിരെ പരാതി നല്‍കി മന്ത്രി സജി ചെറിയാന്‍

February 2, 2026
Google News 2 minutes Read
saji cheriyan

മന്ത്രി സജി ചെറിയാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ മന്ത്രി പരാതി നല്‍കി. ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് ബിനു ആരോപണം ഉന്നയിച്ചത്.ഇതിനെ തുടര്‍ന്ന് മന്ത്രി നല്‍കിയ പരാതിയില്‍ പൊലീസ് നിയമ നടപടികള്‍ ആരംഭിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. (Minister Saji Cherian files complaint against Binu Chulliyil)

തനിക്കെതിരെ ബിനു നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് സജി ചെറിയാന്‍ പറയുന്നു. വിദ്വേഷം പടര്‍ത്തുന്ന പ്രസംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ; കേരളത്തിന്റെ അതിവേഗ റെയിലില്‍ വ്യക്തത നല്‍കാതെ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ആലപ്പുഴയിലെ സിപിഐഎം നേതാവിനെതിരെ ഉയര്‍ന്ന ലഹരി കടത്ത് ആരോപണത്തിലായിരുന്നു ബിനുവിന്റെ പരാമര്‍ശം. ലഹരിക്കടത്തില്‍ സജി ചെറിയാനും പങ്കുണ്ടെന്നാണ് ബിനു ചുള്ളിയില്‍ ആരോപിച്ചത്. യൂത്ത് കോണ്‍ഗ്രസ് വേദിയിലെ പ്രസംഗം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതിനു പിന്നാലെയാണ് മന്ത്രി നിയമ നടപടി സ്വീകരിച്ചത്.

Story Highlights : Minister Saji Cherian files complaint against Binu Chulliyil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here