ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്; ചാലിയത്ത് പ്രചാരണത്തിന് തുടക്കമിട്ട് അന്‍വര്‍
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ പ്രചാരണം കൊഴുപ്പിച്ച് ബേപ്പൂര്‍ ഉറപ്പിച്ച യുഡിഎഫിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ അതിരാവിലെ പ്രചാരണത്തിനെത്തിയ അന്‍വര്‍ മത്സ്യതൊഴിലാളികള്‍ അടക്കമുള്ള വോട്ടര്‍മാരെക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബേപ്പൂരില്‍ അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. (pv anvar will be the udf candidate in Beypore| assembly election)
യുഡിഎഫില്‍ സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായി പ്രചാരണം ആരംഭിക്കുന്ന സ്ഥാനാര്‍ഥിയാണ് പിവി അന്‍വര്‍. നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അന്‍വര്‍ മണ്ഡലത്തില്‍ കളം നിറയുന്നത്. ചാലിയം,ബേപ്പൂര്‍ മേഖലകളില്‍ നിര്‍ണ്ണായകമാകുന്ന മത്സ്യതൊഴിലാളി വോട്ടര്‍മാരെ നേരില്‍ കാണാനാണ് അതിരാവിലെ ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ എത്തിയത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ മുന്‍ നിര്‍ത്തി തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അന്‍വര്‍ ഉറപ്പുനല്‍കി.
Read Also: രണ്ട് വർഷത്തിന് ശേഷം തെക്കൻ ഗസ്സയിലെ റഫ ഇടനാഴി തുറന്ന് ഇസ്രയേൽ
മുഹമ്മദ് റിയാസ്-അന്‍വര്‍ പോരാട്ടം നടന്നാല്‍ ആര് വിജയിക്കുമെന്നതില്‍ ട്വന്റിഫോര്‍ മത്സ്യത്തൊഴിലാളികളോട് അഭിപ്രായം തേടിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് അവരില്‍ നിന്ന് ലഭിച്ചത്. തദ്ദേശതിരഞ്ഞെടുപ്പില്‍ കേവലം 148 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉരുക്കുകോട്ടയില്‍ എല്‍ഡിഎഫിനുള്ളത്.
Story Highlights : pv anvar will be the udf candidate in Beypore| assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




