Advertisement

സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; പാലക്കാട് യുവാവിന് ദാരുണാന്ത്യം

February 2, 2026
Google News 3 minutes Read
young man died after falling into septic tank in palakkad

പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. ( young man died after falling into septic tank in palakkad)

ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ആടിന് നല്‍കാന്‍ പ്ലാവില എടുക്കുന്നതിനായാണ് ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിച്ചത്. ഇതിനായി ഇയാള്‍ സ്ലാബില്‍ ചവിട്ടുകയായിരുനന്നു. ഉടനടി സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കില്‍ അകപ്പെടുകയുമായിരുന്നു.

Read Also: കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; രണ്ട് സീറ്റുകളെങ്കിലും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം

യുവാവിനെ ഏറെനേരമായി കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക അന്വേഷണം നടത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തത്. മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Story Highlights : young man died after falling into septic tank in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here