Advertisement

‘രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തത് സര്‍ക്കാരിന് പലതും മറയ്ക്കാനുള്ളതുകൊണ്ട്’; ഹൈബി ഈഡന്‍

February 3, 2026
Google News 4 minutes Read
hibi

രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തത് സര്‍ക്കാരിന് പലതും മറയ്ക്കാനുള്ളതുകൊണ്ടെന്ന് ഹൈബി ഈഡന്‍ എംപി. എന്താണ് രാഹുല്‍ ഗാന്ധിക്ക് പറയാനുള്ളതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ കാതോര്‍ത്തിരിക്കുകയാണെന്നും അത് പറയാന്‍ സമ്മതിക്കാത്തത് ഈ സര്‍ക്കാരിന് ചില നയതന്ത്ര വിഷയങ്ങള്‍ മറച്ചു വെക്കാന്‍ ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. (Government government is not allowing Rahul Gandhi to speak)

മണ്‍മറഞ്ഞുപോയ എത്രയോ ആള്‍ക്കാരുടെ പേരുകളും അവരെ കുറിച്ചുള്ള ചര്‍ച്ചകളും പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എപ്പൊഴോ മണ്‍മറഞ്ഞു പോയ നെഹ്‌റു എത്ര പ്രാവശ്യം ഈ പാര്‍ലമെന്റില്‍ വന്നിട്ടുണ്ട്. എത്രയോ പുസ്തകങ്ങള്‍ കോട്ട് ചെയ്ത് നരേന്ദ്ര മോദി സംസാരിച്ചിട്ടുണ്ട്. വിഷയം അറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ താത്പര്യമുണ്ട്. ഇന്ത്യ അലയന്‍സിലെ മുഴുവന്‍ എംപിമാരും ഒറ്റക്കെട്ടായി ഇതിന് പിന്നില്‍ അണി നിരന്നിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും – അദ്ദേഹം പറഞ്ഞു.

Read Also: റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജന്‍ ചോര്‍ച്ച; മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ആര്‍ട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു

കരസേനാ മുന്‍ മേധാവി എം എം നര്‍വാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമര്‍ശത്തിലും, ഇന്ത്യാ-അമേരിക്ക വ്യാപാര കരാറിലുമാണ് പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമായത്. കാരവന്‍ മാഗസിനിലെ ലേഖനം ഉന്നയിച്ച പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചു. സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും ചേര്‍ന്ന് നേരെ പേപ്പര്‍ കീറി എറിഞ്ഞു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ഡീന്‍ കുര്യാക്കോസും ഹൈബി ഈഡനും അടക്കം 8 അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷനും കിട്ടി.

ഇന്ത്യ – ചൈന സംഘര്‍ഷം സംബന്ധിച്ച ജനറല്‍ എം എം നര്‍വനയുടെ പുസ്തകം സംബന്ധിച്ചുള്ളകാരവന്‍ മാസികയിലെലേഖനത്തിന്റെ പകര്‍പ്പ് സ്പീക്കറുടെ അനുമതിക്കായിസമര്‍പ്പിച്ച ശേഷമാണ് രാഹുല്‍ഗാന്ധി ഇന്ന് സംസാരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍, സ്പീക്കര്‍ കഴിഞ്ഞ ദിവസം റൂളിംഗ് നല്‍കിയ വിഷയം വീണ്ടും ഉന്നയിക്കരുതെന്ന തടസവാദവുമായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രംഗത്ത് വന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് സംസാരിക്കാന്‍ മാത്രമാണ് രാഹുലിന് അനുവാദം നല്‍കിയിട്ടുള്ളത് എന്ന, ചെയറിന്റെ പരാമര്‍ശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

പ്രതിപക്ഷ നേതാവിനെ നിലയില്‍ തനിക്ക് സംസാരിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന്മറുപടി നല്‍കിയ രാഹുല്‍, ഇന്ത്യ ചൈന വിഷയം വീണ്ടും ഉന്നയിച്ചതോടെചെയര്‍ ഇടപെട്ട്തടഞ്ഞു. അടുത്ത അംഗത്തെ സംസാരിക്കാന്‍ വിളിച്ചതോടെ, പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തി. ചെയറിന് നേരെ പേപ്പറുകള്‍ കീറി എറിഞ്ഞു. അംഗങ്ങള്‍ ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി. കിരണ്‍ റിജിജുവിന്റെ പ്രമേയം അംഗീകരിച്ചു. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങി എട്ട് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. നടപടി നേരിട്ട അംഗങ്ങള്‍ക്ക് ഒപ്പം രാഹുല്‍ ഗാന്ധിസഭാകവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ജനാധിപത്യരീതിയില്‍ പ്രതിഷേധമാണ് സസ്‌പെന്‍ഷന്‍ എന്നും, നയ തന്ത്രപരമായ വിഷയങ്ങള്‍ മറച്ചുവയ്ക്കുകയാണ് കേന്ദ്രമെന്നും എംപിമാര്‍ ആരോപിച്ചു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നാളെ രാവിലെ സഭാ കവാടത്തില്‍ പ്രതിഷേധിക്കും.

Story Highlights : The government is not allowing Rahul Gandhi to speak because they has many things to hide; Hibi Eden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here