‘സുരേഷ് ഗോപിയെ കേന്ദ്രം അപമാനിക്കുന്നു, എയിംസ് ലഭിക്കും എന്ന് പറഞ്ഞു തരുന്നില്ല, ടൂറിസം സർക്യൂട്ട് തരും എന്ന് പറഞ്ഞു തന്നില്ല’; ജോൺ ബ്രിട്ടാസ് എം പി
സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ അപമാനിക്കുകയാണ് എന്ന് ജോൺ ബ്രിട്ടാസ് എം പി. എയിംസ് ലഭിക്കും എന്ന് സുരേഷ് ഗോപി പറയുന്നു, കേന്ദ്രം തരുന്നില്ല. ടൂറിസം സർക്യൂട്ട് തരും എന്ന് പറഞ്ഞു, കേന്ദ്രം തന്നില്ല. സുരേഷ് ഗോപിയെ ഇങ്ങനെ അപമാനിക്കരുത് എന്ന് ബ്രിട്ടാസ് പരിഹസിച്ചു.
സദാനന്ദൻ മാസ്റ്റർക്കെതിരെയുണ്ടായ ആക്രമണത്തിൽ ഉലേഖ് എൻ പിയുടെ പുസ്തകത്തിലെ വരികൾ ഉദ്ധരിച്ച് ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ആക്രമണത്തിന് കാരണം സദാനന്ദൻ മാസ്റ്ററുടെ ബന്ധുവായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് ആക്രമിക്കാൻ വഴിയൊരുക്കി കൊടുത്തത്. RSS ആക്രമണത്തിൽ 218 സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടു എന്നുംജോൺ ബ്രിട്ടാസ് ആരോപിച്ചു.
കേന്ദ്ര സർക്കാർ വ്യാപാര കരാർ വിശദീകരിക്കാൻ തയ്യാറാകുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് രാജ്യത്തെ ജനങ്ങളോട് പറയണം. രാജ്യത്തെ സാമ്പത്തിക നയം അമേരിക്കൻ പ്രസിഡണ്ട് നിശ്ചയിക്കുന്നതിന് തുല്യമായ കാര്യങ്ങള് നടക്കുന്നു. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിക്കൊണ്ട്, ഇന്ത്യയിൽ ഇരുട്ടായിരുന്ന സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ നമുക്ക് അവകാശമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ഇതുവരെ നടന്നത് ദൌർഭാഗ്യകരമായ കാര്യമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഡോണൾഡ് ട്രംപ് അല്ല എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ജോണ്‍ ബ്രിട്ടാസ് വിമർശിച്ചു.
Story Highlights : john brittas mp against suresh gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




