Advertisement

കാസർഗോഡ് കുമ്പള ആരിക്കാടി ടോൾ പ്ലാസ അടച്ചു പൂട്ടും; നരേന്ദ്ര മോദിക്ക് നന്ദിയെന്ന് കെ സുരേന്ദ്രൻ

February 3, 2026
Google News 1 minute Read

കാസർഗോഡ് കുമ്പള ആരിക്കാടി ടോൾ പ്ലാസ അടച്ചു പൂട്ടും. ടോൾ പ്ലാസ 2 ദിവസത്തിനകം അടച്ചു പൂട്ടുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഫയലിൽ ഒപ്പ് വച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു. നാളെ സർക്കാർ ഉത്തരവ് ഇറങ്ങുമെന്നും അവർ വ്യക്തമാക്കി. നിതിൻ ഗഡ്കരിക്കും, നരേന്ദ്ര മോദിക്കും നന്ദിയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

എന്നാൽ മഞ്ചേശ്വരം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിന്റെയും നിയമപോരാട്ടത്തിൻ്റെയും വിജയമാണിതെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. തങ്ങളുടെ നിരന്തരമായ പ്രക്ഷോഭത്തിന് മുന്നിൽ അധികൃതർക്ക് മുട്ടുമടക്കേണ്ടി വന്നതാണെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ വാദം.

ജനകീയ സമരത്തിൻ്റെ വിജയമാണ് ആരിക്കാടിയിലെ ടോൾ നിർത്താനുള്ള കേന്ദ്ര നിർദേശമെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ പ്രതികരിച്ചു. ജനകീയ സമരത്തിന് മുമ്പിൽ മുട്ട് മടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ല. മുഴുവൻ സമര ഭടന്മാർക്കും അഭിവാദ്യങ്ങൾ. അഷ്‌റഫ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

‘പ്രിയപ്പെട്ടവരെ ഇത് നമ്മുടെ വിജയം കോടതിയിൽ തോറ്റ് തുന്നം പാടുമെന്ന് തോന്നിയപ്പോൾ കേന്ദ്രസർക്കാർ മുട്ടുമടക്കി’ കുമ്പള ആരിക്കാടി ടോൾ ബൂത്ത് അടച്ചൂ പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ആക്ഷൻ കമ്മറ്റി അംഗങ്ങളുടെ പ്രതികരണം.

ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം ആരംഭിച്ചത്. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ചത്.

Story Highlights : kumbla-arikady toll plaza issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here