ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി; എസ്.ശ്രീകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
ശബരിമല സ്വര്‍ണകൊള്ളയില്‍ ചോദ്യം ചെയ്യലിലേക്ക് കടന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഇഡിക്ക് മുന്നിലേക്ക് എത്തും. (Sabarimala gold theft case: ED questioned Murari Babu)
ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ എസ്.ശ്രീകുമാറിനും ഇഡി നോട്ടീസ് കിട്ടിയിട്ടുണ്ട്. ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ജനുവരി 29നാണ് ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. ദ്വാരപാലക ശില്‍പ പാളി കേസിലെ ആറാം പ്രതിയാണ് ശ്രീകുമാര്‍.
Read Also: വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാഴ്ച്ച പിന്നിട്ടു. ഇതിനിടയിലാണ് ഇഡിയുടെ നിര്‍ണായക നീക്കങ്ങള്‍. സമന്‍സ് പ്രകാരം വിളിച്ചു വരുത്തിയാണ് മുരാരി ബാബുവിനെ ചോദ്യം ചെയ്തത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിന് നിര്‍ണായക പങ്കുണ്ട് എന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട 21 ഇടങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. എസ്‌ഐടി കേസിലെ പ്രതികളെല്ലാവരും ഇഡി മുന്‍പില്‍ ഹാജരാകും. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തുന്നുണ്ട്. അടൂര്‍ പ്രകാശും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും പരിശോധിക്കും.
Story Highlights : Sabarimala gold theft case: ED questioned Murari Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




