Advertisement

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു; മരിച്ചത് മയിലാടുംപാറ സ്വദേശി ഷിജു

February 3, 2026
Google News 1 minute Read
elephant

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. മരിച്ചത് തൃശൂര്‍ മയിലാടുംപാറ സ്വദേശി ഷിജു. വനത്തില്‍ ആടിനെ മേയ്ക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് ഇവര്‍ ആട് മേയ്ക്കാന്‍ കാട്ടിലേക്ക് പോയത്. ആടിനെ തീറ്റുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഷിജുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോഴും കാടിനുള്ളില്‍ നിന്ന് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മേഖലയിലേക്ക് എത്തി മൃതദേഹം പുറത്തേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കാട്ടാനയേക്കണ്ട് ഭയന്ന് ഓടാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് തൃശൂര്‍ ഡിഎഫ്ഒ ട്വന്റിഫോഫിനോട് പറഞ്ഞു. 200 മീറ്റര്‍ വനമേഖലയിലേക്ക് മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ആടുമേക്കാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിച്ചു വന്നതാണ് പ്രാഥമികമായി നല്‍കിയിരിക്കുന്ന മൊഴി. മൊഴിയുടെ ആധികാരികത പരിശോധിക്കും.
പരുക്ക് സംബന്ധിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം വ്യക്തതയാകൂ. വൈദ്യുതവേലി കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു- ഡിഎഫ്ഒ പറഞ്ഞു.

Story Highlights : Wild elephant attack in Thrissur ; man killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here