Advertisement

വനിത പ്രീമിയര്‍ ലീഗ്; നാലാം സീസണിലും ഫൈനലില്‍ എത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

5 days ago
Google News 1 minute Read
wpl

വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ നാലാം സീസണിലും ഫൈനലില്‍ എത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി കലാശ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. 169 റണ്‍സ് വിജയലക്ഷ്യം 26 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. 43 റണ്‍സ് നേടിയ ലിസില്ലെ ലീ, 41 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ജമീമ റോഡ്രിഗ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.

വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ഡല്‍ഹിയുടെ എതിരാളികള്‍. കഴിഞ്ഞ മൂന്നുതവണയും കൈവിട്ട കിരീടം നാലാം അവസരത്തില്‍ നേടാം എന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ഇത്തവണ ഫൈനലിന് ഇറങ്ങുക. അതേസമയം രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവിന്റെ ലക്ഷ്യം.

Story Highlights : Women’s Premier League; Delhi Capitals reach final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here