വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍
പത്തനംതിട്ടയില്‍ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പത്തനംതിട്ട സീതത്തോട്‌കൊച്ചുകോയിക്കല്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ എ അശോകനാണ് അറസ്റ്റിലായത്. ഇയാള്‍ എറണാകുളം നേര്യമംഗലം സ്വദേശിയാണ്. ചിറ്റാര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. (forest department official arrested for sexual assault)
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ വനിതാ ബീറ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥ പൊലീസില്‍ പരാതി പറഞ്ഞു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.
Story Highlights : forest department official arrested for sexual assault
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




