പച്ചക്കറിയുടേയും പഴങ്ങളുടേയും നിറത്തിലുമുണ്ട് കാര്യം; മീല്‍ കളര്‍ഫുള്ളായാലുള്ള ഗുണങ്ങള്‍ അറിയാം
സാധാരണ ക്യാബേജ് കറികള്‍ക്ക് പകരം ഒരു പര്‍പ്പിള്‍ കളര്‍ ക്യാബേജ് കറിയായാലോ? പല കളര്‍ ക്യാപ്‌സിക്കം ഉപയോഗിച്ച് കറികളെ കളര്‍ഫുള്‍ ആക്കിയാലോ? എങ്ങനെയുണ്ടാകും? ഭക്ഷണം വിളമ്പുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമാകും കുട്ടികള്‍ക്കൊക്കെ പച്ചക്കറികള്‍ കഴിക്കാന്‍ കൂടുതല്‍ താത്പര്യം തോന്നും തുടങ്ങിയ ഗുണങ്ങളൊക്കെയാകും നിങ്ങളുടെ മനസില്‍ പെട്ടെന്ന് തോന്നുക. പക്ഷേ വര്‍ണാഭമായ ഈ പച്ചക്കറികള്‍ക്ക് നിങ്ങള്‍ മനസില്‍ കരുതുന്നതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങളുണ്ട്. എന്തൊക്കെയെന്ന് പരിശോധിക്കാം. (Importance Of Coloured Fruits And Vegetables)
ക്യാബേജ്: പച്ചയും പര്‍പ്പിളും
പള്‍പ്പിള്‍ ക്യാബേജില്‍ ആന്തോസയനിനുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്്. വളരെ ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ് ഇത്. ഇത് മെറ്റബോളിക് ആരോഗ്യം വര്‍ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്.
അതേസമയം പച്ച ക്യാബേജില്‍ വിറ്റമിന്‍ കെ കൂടുതലാണ്. ഇത് ഹൃദയത്തിന്റേയും എല്ലുകളുടേയും ആരോഗ്യത്തിന് നല്ലതാണ്.
ക്യാപ്‌സിക്കം
ചുവന്ന കാപ്‌സിക്കത്തില്‍ വിറ്റാമിന്‍ സി, ലൈക്കോപീന്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയും ആന്റിഓക്സിഡന്റ് സംരക്ഷണവും വര്‍ദ്ധിപ്പിക്കുന്നു. അതേസമയം പച്ച ക്യാപ്‌സിക്കത്തില്‍ വിറ്റമിന്‍ എ കൂടുതലാണ്.
വെള്ള പേരയ്ക്ക VS പിങ്ക് പേരയ്ക്ക
പിങ്ക് നിറത്തിലുള്ള പേരയ്ക്കയില്‍ വിറ്റമിന്‍ സി, ലൈക്കോപീന്‍ എന്നിവ കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. വെളുത്ത പേരയ്ക്കയില്‍ കൂടുതല്‍ പെക്റ്റിന്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പച്ച മുന്തിരിയും കറുത്ത മുന്തിരിയും
കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ കറുത്ത മുന്തിരി മെച്ചപ്പെട്ട കോശസംരക്ഷണത്തിന് സഹായിക്കുന്നു. അതേസമയം പച്ച മുന്തിരി വിറ്റമിന്‍ സിയുടെ കലവറയാണ്.
Story Highlights : Importance Of Coloured Fruits And Vegetables
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




