Advertisement

ഇന്ത്യ അമേരിക്ക വ്യാപാര കരാർ; അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി: എം വി ഗോവിന്ദൻ

7 days ago
Google News 1 minute Read

ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി. കരാറിന്റെ വ്യവസ്ഥകളിൽ സമഗ്രമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

നിയമസഭയിലെ പ്രതിഷേധം, കേന്ദ്രത്തിനെതിരായ വിമർശനത്തിൽ നിന്ന് മാറി നിൽക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ബജറ്റിനെ പറ്റി പറയേണ്ടി വരുമോ എന്ന പേടിയാണ് പ്രതിഷേധത്തിന് കാരണം.

ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ചർച്ച വേണ്ടെന്ന് വച്ചു കലാപം നടത്താനാണ് തീരുമാനം. അസംബന്ധവും കളവും പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. ബെല്ലാരിയിലെ സ്വർണ കച്ചവടക്കാരനും, അടൂർ പ്രകാശും, ആന്റോ ആന്റണി എംപിയും സോണിയ ഗാന്ധിയെ കണ്ടുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വികസനം വച്ചു ചർച്ച നടത്താൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. സ്വർണ്ണ കൊള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്, കേസ് അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ. ബെല്ലാരിയിലെ സ്വർണ്ണ കച്ചവടക്കാരനൊപ്പം അടൂർ പ്രകാശ് സോണിയ ഗാന്ധിയെ സന്ദർശിച്ചു.

ഇതിന് ആരാണ് സൗകര്യം ഒരുക്കിയത്. 2014 ന് മുൻപുള്ള കേരളത്തിലേക്ക് തിരിച്ചുപോകും എന്നാണ് പ്രതിപക്ഷ നേതാവിന്റെ ജാഥ സന്ദേശം. സതീശനെതിരെയുള്ളത് വ്യക്തിപരമായ വിമർശനം അല്ല. സതീശന്റെ ശരീര ഭാഷ പോലും തീരുമാനിക്കുന്നത് കനഗോലു.

യുഡിഎഫ് ആരെ സ്ഥാനാർഥി ആക്കിയാലും പ്രശ്നമില്ല. ബേപ്പൂരിൽ അൻവർ നല്ല നിലയിൽ തോൽക്കും. മത്സരിക്കുന്നതിനു മുന്നേ തോൽക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Story Highlights : m v govindan against india us deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here